പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം

Dec 16, 2023 at 9:30 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. 01.06.2005 മുതൽ 31-12-2015 വരെയുള്ള കാലയളവിൽ പ്രൈമറി സ്കൂൾ പ്രധമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് താൽകാലിക സീനിയോരിറ്റി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസഉപ ഡയറക്ടർമാർ ജില്ല വിദ്യഭ്യാസ ഓഫീസർമാർ എന്നിവർ അവരുടെ കീഴിൽ വരുന്ന ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഈ ലിസ്റ്റ് നൽകേണ്ടതും ബന്ധപ്പെട്ട എല്ലാ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരും ഈ ലിസ്റ്റിലെ ഓരോ കോളങ്ങളും ശ്രദ്ധാപൂർവ്വം ഉൾപ്പെടാത്തതിനെകുറിച്ചോ, ലിസ്റ്റിലെ അപാകതകളെക്കുറിച്ചോ പരിശോധിക്കേണ്ടതും ആണ്. ഈ രേഖപ്പെടുത്തലുകളെകുറിച്ചോ ലിസ്റ്റിൽ സീനിയോരിറ്റി ക്രമീകരണങ്ങളെക്കുറിച്ചോ ഏതെങ്കിലും രീതിയിലുള്ള പരാതികൾ ആക്ഷേപങ്ങൾ/തിരുത്തലുകൾ ഉണ്ടെങ്കിൽ ആയത് ബന്ധപ്പെട്ട മേലധികാരികളുടെ ശുപാർശ സഹിതം സർവീസ് കാർഡും അനുബന്ധ രേഖകകളും (സേവന പുസ്തകം ഒഴികെ) ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം പ്രത്യേക ദൂതൻ വഴി ബന്ധപ്പെട്ട കാര്യാലയത്തിലെ എ വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

Follow us on

Related News