തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. രണ്ടാം പേപ്പർ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ച് 3ന് അവസാനിക്കും. എൽഎസ്എസിന് 60ശതമാനം മാർക്കും യുഎസ്എസിന് 70ശതമാനം മാർക്കും നേടുന്നവർക്കാണ് സ്കോളർഷിപ് ലഭിക്കുക. നാലു വർഷത്തിനു ശേഷമാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിൽ നടക്കുന്നത്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...