തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ നേതൃത്വ പരിശീലനം അസമയത്തെന്ന് ആരോപണം. കഴിഞ്ഞ വർഷം തുടങ്ങിയ പരിശീലനത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ പരിശീലനമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. അർദ്ധ വാർഷിക പരീക്ഷയും ക്രിസ്തുമസ് അവധിയും ഉള്ള സമയത്താണ് പരിശീലനം എന്നതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസം ആരംഭിച്ച 21 ദിവസത്തെ പരിശീലനം ജനുവരി 2 നാണ് അവസാനിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സീമാറ്റ് പ്രിൻസിപ്പൽമാർക്കായി നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫങ്ഷനൽ സ്‌കൂൾ ലീഡർഷിപ്പിന്റെ ഭാഗമായുള്ള പരിശീലനമാണിത്. കഴിഞ്ഞവർഷം 4 ദി വസത്തെ റസിഡൻഷ്യൽ പരിശീലനമായിരുന്നു നൽകിയത്. എന്നാൽ ഈ വർഷം 21 ദിവസം ഓൺലൈൻ പരിശീലനമാണ്. ദിവസവും രാത്രി 7.30 മുതൽ 9.30 വരെയാണ് പരിശീലനം.
അർധവാർഷിക പരീക്ഷകളും ക്യാംപുകളും ക്രിസ്‌മസ് അവധിയും ഉൾപ്പെടുന്ന സമയത്ത് പരിശീലനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...