തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. മാർച്ച് 13ന് പത്താം ക്ലാസ് പരീക്ഷ അവസാനിക്കും വിധമാണ് ടൈം ടേബിൾ. 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങി ഏപ്രിൽ 2ന് അവസാനിക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30ന് ആരംഭിക്കും.
പരീക്ഷ ടൈംടേബിൾ താഴെ