കണ്ണൂർ:സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ഡിസംബർ 12 ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. സിൻഡിക്കേറ്റ് അംഗം എൻ സുകന്യ സർവകലാശാലയുടെ 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ അശോകൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. (PFA)
ഡിസംബർ 12 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
🔵2024- 25 വർഷത്തിൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്താൻ പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചു.
🔵പഠനവകുപ്പുകളിൽ ടീച്ചിങ് അസിസ്റ്റൻഷിപ്പ് പ്രോഗ്രാം; സർവകലാശാലയിലെ പഠനവകുപ്പ്/ സെൻററിൽ നിന്നും മികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റോടു കൂടി ടീച്ചിങ് അസിസ്റ്റൻഷിപ്പിന് അവസരം നൽകുന്ന പ്രോഗ്രാമിന്റെ ഗൈഡ് ലൈൻസ് അംഗീകരിച്ചു.
🔵പരീക്ഷാ മൂല്യനിർണയത്തിന് എത്തുന്ന അതിഥി അധ്യാപകർക്കും സ്ഥിരാധ്യാപകരുടെ പോലെ തന്നെ വേതനം നൽകാൻ തീരുമാനിച്ചു.
🔵എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ നിയമനം, പ്രമോഷൻ എന്നിവ സുഗമമായി നടത്തുന്നതിനായി സബ് കമ്മിറ്റി നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.
🔵സെൽഫ് ഫൈനാൻസിംഗ് കോളേജുകളിലെ അധ്യാപകരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ആവശ്യമായ സബ് കമ്മിറ്റി നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.
🔵2018 ഡിസംബർ 31ന് ശേഷം നിയമിതരായ സെൽ ഫൈനാൻസിംഗ് കോളേജിലെ അധ്യാപകർക്ക് യുജിസി നെറ്റ് യോഗ്യത കൈവരിക്കുന്നതിന് 2025 ഡിസംബർ 31 വരെ സമയം അനുവദിക്കാൻ തീരുമാനിച്ചു.
🔵വിവിധ വിഷയങ്ങളിലായി 12 പേർക്ക് പി എച്ച് ഡി ബിരുദം നൽകാൻ തീരുമാനിച്ചു.