പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Dec 5, 2023 at 10:07 am

Follow us on

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു.
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്ന ശില്പശാലയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം. യോഗത്തിൽ സംസാരിച്ച ഡിജിഇയുടെ ശബ്ദമാണ് പുറത്ത് വന്നത്. “എല്ലാവരും എ പ്ലസിലേക്ക്… ‘എ’ കിട്ടുക ‘എ പ്ലസ്’ കിട്ടുക എന്നത് നിസ്സാര കാര്യമാണോ? 69,000 പേർക്ക് എല്ലാവർഷവും എ പ്ലസ് കിട്ടുക എന്ന് വെച്ചാൽ..? എനിക്ക് നല്ല ഉറപ്പുണ്ട്.. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത കുട്ടികൾ പോലും അതിലുണ്ട്. അതിലെ ഏറ്റവും വലിയ ചതി എന്ന് പറയുന്നത്.. നിനക്ക് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ് ” പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്വയം വിമർശനം ഇങ്ങനെ പോകുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സ്വയം വിമർശനം വിദ്യാഭ്യാസരംഗത്ത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കും എന്ന് ഉറപ്പാണ്.

Follow us on

Related News