തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.
ഗസ്റ്റ് ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡിലെ NTCയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ ആറിനു നടത്തും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.