തിരുവനന്തപുരം:കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവിലെ നിയമനം നടത്തുന്നു. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം. 55200-115300 ആണ് ശമ്പള സ്‌കെയിൽ. 01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ
തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ...