തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകള്‍ കാണാന്‍ കുട്ടികളുടെ തിരക്ക്. പ്രൈമറി സ്കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കാമ്പസ് പഠനവകുപ്പുകളിലേക്ക് ഒഴുകിയെത്തിയത്. സൂക്ഷ്മദര്‍ശിനി കാഴ്ചകള്‍, നിത്യജീവിതത്തിലെ ശാസ്ത്രം, മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങള്‍, അലങ്കാരപ്പക്ഷികള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് അത്ഭുത കാഴ്ചകളായിരുന്നു. ഭാഷാ പഠനവകുപ്പുകള്‍ സംഘടിപ്പിച്ച സ്റ്റാളുകളില്‍ ക്വിസ് മത്സരങ്ങള്‍ക്കും കുസൃതി ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം നല്‍കിയവര്‍ക്ക് സമ്മാനങ്ങളും നല്കി. പക്ഷികളെയും പ്രാണിവര്‍ഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും കാണാന്‍ ജന്തുശാസ്ത്ര പഠനവകുപ്പില്‍ എത്തിയ കുട്ടികളെ മധുരം നല്‍കിയാണ് സ്വീകരിച്ചത്. ഫോക്ലോര് പഠനവകുപ്പിന്റെ കുഴിക്കളരിയില്‍ കളരി ആയുധങ്ങളുടെ പ്രദര്‍ശനവും പഠനവകുപ്പ് മ്യൂസിയത്തില്‍ നാട്ടുപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കോളേജ് തലങ്ങളിലുള്ളവര്‍ അതത് പഠനമേഖലകളിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തി. സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഗവേഷണ ലാബുകളും അടിസ്ഥാന സൗകര്യങ്ങളും നേരിട്ടറിയാന്‍ ശാസ്ത്രയാന്‍ സൗകര്യമൊരുക്കി. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പ്രദര്‍ശനം സമാപിക്കും.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം
തിരുവനന്തപുരം:തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ...