തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലേക്ക് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് പൊതുജനങ്ങൾക്ക് എത്താനുള്ള സൗകര്യം പരിഗണിച്ച് ബസ് ആവശ്യമെങ്കിൽ വിട്ടുനൽകണം എന്നാണ് നിർദേശം. ബസിന്റെ ഇന്ധന ചെലവും ഡ്രൈവറുടെ കൂലിയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ്സ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...