തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി മന്ത്രിഡോ.ആർ.ബിന്ദു.
മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സർക്കാർ വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂർവ്വം. 2023-24 സാമ്പത്തിക വർഷത്തിൽ 17 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്കായി നൽകിയിരുന്നത്. അതിൽ നിന്നും ലഭിച്ച 9.01 കോടി രൂപയിലാണ് 8.8 കോടി രൂപ വിനിയോഗിച്ച് ഇപ്പോൾ എല്ലാ ജില്ലകളിലുമായി 57,187 കുട്ടികൾക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത് – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.