തിരുവനന്തപുരം:രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ താഴെ.
🔵സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ 42 ഒഴിവുകൾ. ഡപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ നവംബർ 27 വരെ ഓൺലൈനായി സമർപ്പിക്കാം.
എംഎംജിഎസ് –2, എംഎംജിഎസ് –3 കേഡറിലാണ് അവസരം. സൈന്യം, അർധ സൈന്യം, പൊലീസ് വിഭാഗങ്ങളിൽ നിർദിഷ്ട ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 25 നും 40 നും ഇടയിൽ. ഷോർട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ അഭിമുഖത്തിനു ക്ഷണിക്കും. 36,000 രൂപ മുതൽ 63,840 വരെയാണ് ശമ്പളം. http://bank.sbi, http://sbi.co.in
🔵സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) ഓഫിസർ തസ്തികയിൽ അവസരം. ആകെ 50 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 28ആണ്.
🔵ജനറൽ സ്ട്രീമിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകർ. യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ബിരുദം അല്ലെങ്കിൽ സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎഫ്എ/സിഎംഎ അല്ലെങ്കിൽ 60 % മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) നിയമ ബിരുദം/എൻജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലയിൽ 2–3 വർഷത്തെ ജോലിപരിചയം വേണം. പ്രായം: 2023 നവംബർ 8ന് 30 കവിയരുത്. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്. തിരഞ്ഞെടുപ്പ്: ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. http://sidbi.in
🔵ഇന്ത്യൻ ഓവർസീസ് ബാങ്ക്: 66 ഓഫിസർ
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ 66 ഒഴിവ്. നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിൽ എംഎംജിഎസ് –2, എംഎംജിഎസ് –3, എസ്എംജിഎസ് –4 കേഡറുകളിലാണ് നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ (ക്രെഡിറ്റ്) തസ്തികയിൽ മാത്രം 20 ഒഴിവുകളുണ്ട്. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. http://iob.in