തിരുവനന്തപുരം:ഒക്ടോബറിൽ നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. അപേക്ഷ നവംബർ 22നകം സമർപ്പിക്കേണ്ടതാണ്. സ്കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ, പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യേണ്ട ചെയ്യേണ്ട അവസാന തിയതി നവംബർ 24ആണ്.
🔵ഫീസ് വിവരം(പേപ്പർ ഒന്നിന്) പുനർമൂല്യനിർണ്ണയത്തിന് 500 രൂപ. ഉത്തരക്കടലാസ്സുകളുടെ ഫോട്ടോകോപ്പിയ്ക്ക് 300 രൂപ. സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകൾ ഹയസെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോമുകൾ സ്കൂളുകളിലും ഹയർ സെക്കന്ററി പോർട്ടിലും ലഭ്യമാണ്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകി
തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി...









