തിരുവനന്തപുരം:കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന തസ്തികളിൽ പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനം. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളെയാണ് പ്രാഥമിക പരീക്ഷയിൽനിന്ന് ആദ്യഘട്ടത്തിൽ ഒഴിവാക്കുന്നത്. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30നാണ് പുറപ്പെടുവിക്കുക. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കും. നിലവിലെ രണ്ടുഘട്ട പരീക്ഷ നടപ്പാക്കിയതോടെ പി.എസ്.സിയുടെ ജോലിഭാരവും ചെലവും വർധിക്കുകയും പരിഷ്കാരം ഉദ്യോഗാർഥികളെ വലയ്ക്കുകയും ചെയ്തതോടെയാണ് പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നത്. ഇനി തസ്തികയുടെ സവിശേഷത നോക്കി മാത്രം പ്രാഥമിക പരീക്ഷ നടത്തിയാൽ മതിയെന്ന നിലപാടിലാണ് പി.എസ്.സി.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം...









