തിരുവനന്തപുരം:രാജ്യത്തെ 3മുതൽ 12വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി എൻസിഇആർടി 19 അംഗ സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ചെന്നൈയിലെ സെന്റർ ഫോർ പോളിസി സ്റ്റഡീസ് അധ്യക്ഷൻ എം.ഡി. ശ്രീനിവാസൻ അധ്യക്ഷനായ സമിതി ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്തി പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും. ഭാരതീയ സംസ്കാരം, വേദങ്ങൾ, വാസ്തുവിദ്യകൾ, ഇതിഹാസങ്ങൾ, കലാപാരമ്പര്യം തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി പ്രത്യേക സമിതി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ രേഖകൾ തയ്യാറാക്കും.ഇതിനു ശേഷം നവംബർ 20നകം എൻസിഇആർടി, എൻഎസ്ടിസി എന്നിവയ്ക്ക് പാഠ്യപദ്ധതി സമർപ്പിക്കും. പാഠപുസ്തകങ്ങളുടെയും അധ്യാപന പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബർ 31ന് മുമ്പ് സമർപ്പിക്കും. അവസാന പതിപ്പുകൾ 2024 ജനുവരി 31നകം പുറത്തിറക്കും.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി....