ഇംഗ്ലീഷ് ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക

Nov 10, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം കൈകൊണ്ടു. പിരീഡ് അടിസ്ഥാനത്തിലാണ് ഇംഗ്ലീഷിനും തസ്തിക അനുവദിക്കുക. മുൻപ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്. 2023-24 അധ്യയനവർഷത്തെ തസ്തിക നിർണയത്തിലൂടെ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള സ്കൂളുകളിൽനിന്ന് തസ്തിക നഷ്ടംവന്ന് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ നിലനിർത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തീരുമാനം. തസ്തിക നിർണയം പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിൽ വർധനയുണ്ടാകും.

Follow us on

Related News