പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

Nov 9, 2023 at 8:30 am

Follow us on

തിരുവനന്തപുരം:കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023.
20 വയസ് മുതല്‍ 28വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ്വരെയും, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്‌സ് സര്‍വ്വീസ് മെന്‍- 41വയസ് വരെയും ഇളവുകളുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം. പുരുഷന്‍മാര്‍ക്ക് 168 സെന്റീ മീറ്ററും, വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം വേണം.
പുരുഷന്‍മാര്‍ക്ക് 81 സെന്റീമീറ്റര്‍ നെഞ്ചളവും, 5 സെന്റീമീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് 161 സെന്റീമീറ്റര്‍ നീളവും, 76 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായാല്‍ മതി. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 151 സെന്റീ മീറ്ററാണ് ആവശ്യം.


🔵പുരുഷന്മാർക്കുള്ള 8 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റിൽ (100 മീറ്റര്‍ ഓട്ടം – 15 സെക്കന്റ്‌സ്, ഹൈജമ്പ് – 120 സെ.മീ, ലോങ് ജമ്പ് – 350 സെ.മീ, ഷോട്ട് പുട്ട് – 600 സെ.മീ ക്രിക്കറ്റ് ബോള്‍ ത്രോ- 5000 സെ.മീ, പുള്‍ അപ് – 8 എണ്ണം, 1500 മീറ്റര്‍ ഓട്ടം – 6 മിനുട്ട്‌സ് 30 സെക്കന്റ്) അഞ്ചെണ്ണമെങ്കിലും പാസായിരിക്കണം.

🔵 വനിതകൾക്കുള്ള 7 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റിൽ (100 മീറ്റര്‍ ഓട്ടം – 18 സെക്കന്റ്‌സ്, ഹൈ ജമ്പ് – 90 സെ.മീ, ലോങ് ജമ്പ് – 250 സെ.മീ, ഷോട്ട് പുട്ട് – 450 സെ.മീ, ത്രോ ബോള്‍ – 14 മീറ്റ,ര്‍ ഷട്ടില്‍ റേസ് – 26 സെക്കന്റ്‌സ്, സ്‌കിപ്പിങ് – 80 ടൈംസ്)
അഞ്ചെണ്ണമെങ്കിലും പാസായിരിക്കണം.

പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://thulasi.psc.kerala.gov.in) വഴി അപേക്ഷ സമര്‍പ്പിക്കാം.

Follow us on

Related News