പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് നിയമനം: അപേക്ഷ 29വരെ

Nov 9, 2023 at 8:30 am

Follow us on

തിരുവനന്തപുരം:കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് (Bacteriologist) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍- 411/2023) കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 11 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൈക്രോബയോളജി മെയിന്‍ സബ്ജക്ടായി പഠിച്ച സയന്‍സ് ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 36,500 രൂപ മുതല്‍ 89,000 രൂപ വരെയാണ് ശമ്പളം. നവംബര്‍ 29വരെ അപേക്ഷ നൽകാം. 18 മുതല്‍ 36വയസ് വരെയാണ് പ്രായ പരിധി. 02-01-1987 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ഡി, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നീ സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapsc.gov.in വഴി അപേക്ഷ നൽകണം.

വിജ്ഞാപനം https://www.keralapsc.gov.in/sites/default/files/2023-10/noti-411-23.pdf

Follow us on

Related News