തിരുവനന്തപുരം:തൃശൂരിൽ കെ.എസ്.യു നടത്തിയ മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂർ കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും തുടർന്ന് ലാത്തി ചാർജ്ജും നടത്തിയിരുന്നു. ലാത്തി വീശലിൽ കെഎസ്യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം നസിയ ഉള്‍പ്പെടേയുള്ള ഒട്ടേറെ പേർക്ക് പരിക്കേറ്റു. നസിയയുടെ മുഖത്ത് അടിയേറ്റ് പരിക്കേറ്റു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്‍റെ തലയ്ക്കും അടിയില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചാണ് നാളെ വിദ്യാഭ്യാസ ബന്ദ്. അതേസമയം തൃശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ എസ് യുവിന്റെ ഹർജി ഹൈക്കോടതി തള്ളി.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...