പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിന്റെ ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ്

Nov 3, 2023 at 3:30 pm

Follow us on

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപ് കേരള ഡ്രീംകിറ്റ് ദ്വിദിന ക്രിയേറ്റേഴ്‌സ് സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിദഗ്ധരായ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ ഡിസൈൻ തിങ്കിങ്, റോബോട്ടിക്‌സ്, കോഡിങ്, മൊബൈൽ അപ്ലിക്കേഷൻ നിർമ്മാണം തുടങ്ങിയവയുടെ ബാലപാഠങ്ങൾ രസകരമായ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് അംഗങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ചെറിയ റോബോട്ടിക് കളിപ്പാട്ടങ്ങളുടെ നിർമ്മാണവും ഗെയിംസും ഉൾപ്പെടുത്തി നടത്തപ്പെടുന്ന ക്യാമ്പ് പൂർണ്ണസമയവും വിദ്യാർത്ഥികൾ പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിവസം അവസാനത്തോടെ ക്യാമ്പ് അംഗങ്ങൾ വികസിപ്പിക്കുന്ന മെഗാപ്രൊജക്റ്റ് രക്ഷിതാക്കൾക്ക് മുൻപിൽ അവതരിപ്പിക്കാനും സാധിക്കും. ഒട്ടും മടുപ്പുളവാക്കാത്ത, എന്നാൽ രസകരമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെ വളരെ ആസ്വാദ്യകരമായ അനുഭവമായിരിക്കും ക്യാമ്പ് അംഗങ്ങൾക്ക് ലഭിക്കുക. https://forms.gle/dmfV9pTWHdTEwauu9 വഴി രജിസ്റ്റർ ചെയ്യാം. 8089462904 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്. നവംബർ 18,19 തീയതികളിൽ മലപ്പുറം ജില്ലയിലെ തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ക്യാമ്പ് നടക്കുക. 999 രൂപയാണ് ഫീസ്. ക്യാമ്പിന് ശേഷം 500 രൂപ വിലമതിക്കുന്ന റോബോട്ടിക് ടോയ് കിറ്റ് വിദ്യാർത്ഥികൾക്ക് ലഭിക്കും.

Follow us on

Related News