പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനം: വിതരണം ഈ മാസം 30ന്

Nov 2, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:75 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് സ്കൂട്ടർ സമ്മാനമായി നൽകുമെന്ന് അസം സർക്കാർ. 5,566 ആൺകുട്ടികൾക്കും 30,209 പെൺകുട്ടികൾക്കുമാണ് സ്‌കൂട്ടറുകൾ സമ്മാനിക്കുക
അസം മന്ത്രിസഭയുടെ തീരുമാനപ്രകാരം നവംബർ 30നാണ് വിതരണം. അസം ഹയർസെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ (എഎച്ച്‌എസ്‌ഇസി) അടുത്തിടെ നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും സ്‌കോർ നേടിയ 5,566 ആൺകുട്ടികൾക്കും 60 ശതമാനവും അതിനുമുകളിലും നേടിയ 30,209 പെൺകുട്ടികൾക്കും സ്‌കൂട്ടറുകൾ ലഭിക്കും. ഗുവാഹത്തിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എച്ച്എസ്എൽസി പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും വിജയം നേടിയ 27,183 വിദ്യാർത്ഥികൾക്ക് നവംബർ 29 ന് 15,000 രൂപ വീതം സമ്മാനിക്കും.

Follow us on

Related News