തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 27 ആണ്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ.
ബോക്സിങ്, ചെസ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫു ട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ് തുടങ്ങിയ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരാകണം അപേക്ഷകർ. പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18മുതൽ 25 വയസ് വരെ. 18,000 രൂപ മുതൽ 29,200 രൂപ വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://rrcmas.in സന്ദർശിക്കുക.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ
തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ...