തിരുവനന്തപുരം:ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ താഴെ.
ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ
🔵അംഗീകൃത സർവകലാശാലയിൽനിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ). അപേക്ഷ ഫീസ് 750 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് 500 രൂപ.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
🔵പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ. ) & കംപ്യൂട്ടർ വേർഡ് പ്രോസ്സസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പ് റൈറ്റിങ് മലയാളം ലോവർ ( കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (4). ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യ യോഗ്യത (5). ഷോർട്ട് ഹാൻഡ് മലയാളം ലോവർ (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/ പട്ടികവർഗക്കാർക്ക്: 300 രൂപ.
ഓഫീസ് അറ്റൻഡന്റ്
🔵എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർഥികൾക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടുള്ളതല്ല. അപേക്ഷ ഫീസ് 300 രൂപ. ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും https://recruitment.kdrb.kerala.gov.in/candidate, http://kdrb.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 09.