പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: സംസ്ഥാന നിലപാട് ഇന്ന് അറിയാം

Oct 26, 2023 at 9:30 am

Follow us on

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് ഒഴിവാക്കി ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി തീരുമാനത്തിൽ കേരളത്തിന്റെ നിലപാട് ഇന്ന് അറിയാം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ഗസ്റ്റ്ഹൗസിൽ മന്ത്രി വർത്താ സമ്മേളനം നടത്തും. എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്ന് മാത്രം ഉപയോഗിക്കാനുള്ള ശുപാർശ ഇന്നലെ എൻസിഇആർടി അംഗീകരിച്ചിരുന്നു. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും. എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ എൻസിആർഇടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനം എടുത്തത്. NCERT പാനൽ ഐക്യകണ്ഠമായണ്‌ തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രി ഇന്ന് വ്യക്തമാക്കുക.

Follow us on

Related News