തവനൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ. (KCAET) ബി. ടെക്. അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ബി. ടെക്. ഫുഡ് ടെക്നോളജി എന്നീ കോഴ്‌സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ. കീം (KEAM 2023) റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചു കൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താല്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ ഒക്ടോബർ 28ന് (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റേയും യൂണിവേഴ്സിറ്റിയുടേയും വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ്. (http://kcaet.kau.in, http://kau.in )

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ...