പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

Oct 24, 2023 at 11:32 am

Follow us on

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്ത് ആരാധനാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നൂറുകണക്കിന് സ്ഥലങ്ങളിൽ വിദ്യാരംഭം നടന്നു. ഗവർണർ മുഹമ്മദ്‌ ആരിഫ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻതുടങ്ങിയവരും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ 5മുതൽ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും സരസ്വതി മണ്ഡപത്തിൽ പ്രമുഖ സാഹിത്യകാരൻമാരുമാണ് കുരുന്നുകൾക്ക് ഹരി ശ്രീ കുറിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5000ൽ പരം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ തുഞ്ചൻ പറമ്പിൽ എത്തിയത്. കവികളുടെ വിദ്യാരംഭവും നടന്നു.

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ സരസ്വതി മണ്ഡപത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.വിജയദശമി ദിനമായ ഇന്ന് വെളുപ്പിന് വിഷ്ണു നടയിലും സരസ്വതി നടയിലും പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്.സരസ്വതി നടക്കു സമീപം പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപമൊരുക്കി.56 ഗുരുക്കന്മാർ കുഞ്ഞുങ്ങൾക്ക് അക്ഷരദേവതയെ സ്തുതിച്ചു ഹരീ ശ്രീ എഴുതിച്ചു.ചടങ്ങു കഴിഞ്ഞു വിഷ്ണു നടയിൽ തൊഴുത് മടങ്ങാൻ കഴിയും വിധമാണ്‌ ഇവിടുത്തെ ക്രമീകരണങ്ങൾ.

തിരുവനന്തപുരം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. തുഞ്ചൻ എഴുത്തുകളരിയിൽ ഗുരുകുല രീതി അനുസരിച്ചുള്ള സമ്പൂർണ്ണ വിദ്യാരംഭ ചടങ്ങുകളാണ് നടന്നത്. ആചാര്യൻമാർ കുഞ്ഞുങ്ങളുടെ കർണ്ണത്തിൽ ഹരിശ്രീ ചൊല്ലിക്കൊടുത്ത് തുഞ്ചൻപറമ്പിലെ മണ്ണിൽ ഹരിശ്രീ എഴുതിച്ചു. കുഞ്ഞുങ്ങൾക്ക് അഷ്ടദ്രവ്യവും താളിയോല ഗ്രന്ഥവും സമ്മാനമായി നൽകി. Dr. ടി.ജി. രാമചന്ദ്രൻ പിള്ള, ഡോക്ടർ എം ആർ തമ്പാൻ,ടി കെ ദാമോദരൻ നമ്പൂതിരി, എന്നിവർ എഴുത്തിലും ചിത്രകലയിൽ കാരയ്ക്ക മണ്ഡപം വിജയകുമാറും, സംഗീതത്തിൽ പ്രൊഫസർ പി സുശീല ദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ എന്നിവരും, ഗായത്രി ദേവി നൃത്തത്തിലും ആചാര്യൻമാരായി. 100 കണക്കിന് കുരുന്നുകളാണ് ആദ്യ അക്ഷരം കുറിക്കാൻ എത്തിയത്.

വെങ്ങാന്നൂർ പൗർണ്ണമിക്കാവ്‌ ശ്രീബാലത്രീപുരസുന്ദരി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിനമായ ഇന്ന്‌ അക്ഷര ദേവതമാരുടെ മുന്നിൽ വച്ചു സമൂഹത്തിലെ പ്രമുഖർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു ISRO ചെയർമാൻ Dr. S. സോമനാദ്, മുൻ ISRO ചെയർമാൻ Dr. മാധവൻ നായർ, VSSC ഡയറക്ടർ ഉണ്ണികൃഷ്ണൻ,ലക്ഷ്മിനായർ തുടങ്ങിയവർ ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം എഴുതിച്ചത് സംഗീതം, നൃത്തം, മറ്റു കലകളിലും വിദ്യാരംഭം നടന്നു.

ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ കേന്ദ്രങ്ങളിലും അദ്ധ്യാക്ഷരം കുറിച്ച് കുരുന്നുകൾ. കോഴിക്കോട് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ അഴകൊടി ദേവി ക്ഷേത്രത്തിൽ നിരവധി കുരുന്നുകളാണ് അദ്ധ്യാക്ഷരം കുറിക്കാനത്തിയത്. കാലത്ത് മുതൽ തന്നെ മാതാപിതാക്കൾ കുട്ടികളുമായി എത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജാരിമാർ നാവിൽ ഹരി ശ്രീ എഴുതി കൊടുത്തു കുഞ്ഞുങ്ങളുടെ വിരൽ പിടിച്ചു അദ്ധ്യക്ഷരം കുറിച്ചുകൊടുത്തു. ചില കുട്ടികൾ നല്ല കരച്ചിലിലായിരുന്നു. എന്നാൽ മിക്ക കുട്ടികളും കൗതുകത്തോടെയായിരുന്നു ചടങ്ങിൽ ഇരുന്നത്.ക്ഷേത്രങ്ങളിൽ വാഹനപൂജയ്ക്കും നല്ല തിരക്കായിരുന്നു. അനുഭവപ്പെട്ടത്.

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.നിരവധി കുരുന്നുകൾ ഗുരുനാഥന്റെ കൈ പിടിച്ചു പച്ചരിയിൽ ആദ്യാക്ഷരം കുറിച്ചു.കുട്ടികളുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ആചാര്യന്മാര്‍ എഴുതി. വിക്രം സാരഭായി സ്പേസ് ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ,ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ മുൻ ഡയറക്ടർ ഡോ. ആശാ കിഷോർ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ. സി. വി. ജയമണി,ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ തുടങ്ങിയവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ വിദ്യാരംഭ ചടങ്ങുകൾ ഇടവക വികാരി റവ.ഡോ.എഡിസൺ അച്ചന്റെ നേതൃത്വത്തിൽ രാവിലെ 7 മണിക്ക് ആരംഭിച്ചു.400 ലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച ചടങ്ങിൽ
സെന്റ്.സേവിയേഴ്സ് കോളേജ് പ്രിൻസിപ്പൽ ഫാ. ദാസപ്പൻ സന്ദേശം നൽകി. സെന്റ്.സേവിയേഴ്സ് കോളേജ് മാനേജർ ഫാ. ജോസ് മാത്യു, സെന്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഫാ.സൈറസ് കളത്തിൽ, വലിയതുറ ഫെറോന വികാരി ഫാ. ഡോക്ടർ ഹൈസന്ത് എം. നായകം , സഹവികാരിമാർ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.

Follow us on

Related News