പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

Oct 14, 2023 at 10:30 am

Follow us on

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം, പ്രീസ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്നിവയാണിവ.
കൂടാതെ ടീച്ചർ ടെക്സ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ്,
രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും
തയ്യാറാക്കും. നിരവധി ജനകീയ ചർച്ചകൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഈ ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ചർച്ച നടന്നിട്ടില്ല എന്ന വാദം തീർത്തും തെറ്റാണെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ഏവർക്കും മാതൃകയാക്കുന്ന തരത്തിലാണ് കേരളം നടത്തിയിട്ടുള്ളത്.ജനകീയ ചർച്ചകൾ സംഘടിപ്പിച്ചും ആദ്യമായി ക്ലാസുകളിൽ കുട്ടികളോട് ചോദിച്ചും ചർച്ചകൾ നടത്തിയുമാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഏവർക്കും ഈ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം നൽകി.

ഇതുവരെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ താഴെ പറയുന്നവയാണെന്നും മന്ത്രി അറിയിച്ചു.

🔵പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി പ്രത്യേക കമ്മിറ്റിയെ നിയമിച്ചു.
🔵26 മേഖലകളിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു.
🔵2022 ആഗസ്റ്റ് മാസം സംസ്ഥാന തലത്തിൽ ആദ്യ ശിൽപശാല സംഘടിപ്പിച്ചു.
🔵സംസ്ഥാനത്ത് വിപുലമായ ജനകീയ ചർച്ചകൾ നടത്താൻ തീരുമാനിച്ചു.
🔵ജനകീയ ചർച്ചകൾക്ക് വേണ്ടിയും കുട്ടികളുടെ ചർച്ചകൾക്ക് വേണ്ടി പ്രത്യേക ചർച്ചാ കുറിപ്പ് പുറത്തിറക്കി.
🔵2022 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെ ഗ്രാമ – ബ്ലോക്ക് – ജില്ലാ തലങ്ങളിൽ ജനകീയ ചർച്ചകൾ സംഘടിപ്പിച്ചു.
🔵2022 നവംബർ മാസത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളുടെ ചർച്ചകൾ സംഘടിപ്പിച്ചു.
🔵ജനകീയ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് അഭിപ്രായം അറിയിക്കാൻ ടെക് പ്ലാറ്റ്‌ഫോം രൂപീകരിച്ചു. 🔵ജനകീയ, വിദ്യാർത്ഥി ചർച്ചകളിൽ നിന്നും ഉയർന്നു വന്ന നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുകൊണ്ട് 26 മേഖലകളിൽ നിലപാട് രേഖകൾ തയ്യാറാക്കി.
🔵സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് പ്രകാശനം ചെയ്തു.
🔵ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ വീണ്ടും അവസരം നൽകി.
🔵പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും മുതിർന്നവരുടെ വിദ്യാഭ്യാസത്തിന്റെയും തുടർ വിദ്യാഭ്യാസത്തിന്റെയും കരട് ചട്ടക്കൂട് പുറത്തിറക്കി ജനാഭിപ്രായം അറിയിക്കാൻ അവസരം നൽകി.
🔵ജനകീയ ചർച്ചകളുടെയും കുട്ടികളുടെ ചർച്ചകളുടെയും ക്രോഡീകരിച്ച റിപ്പോർട്ട് പ്രകാശനം ചെയ്തു.
ഇത്രയും ജനാധിപത്യപരമായി ഒരു പാഠ്യപദ്ധതി പരിഷ്‌കരണം നടന്ന കാലം മുമ്പ് ഉണ്ടായിട്ടുണ്ടോ?
എല്ലാവരെയും കേട്ടുകൊണ്ട് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിലെ പാഠപുസ്തക രചനാ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികളും അതിൽ പങ്കാളികളായി.
പാഠപുസ്തക രചനയിൽ ചിത്രങ്ങൾ സംഭാവന ചെയ്ത് കുട്ടികൾ പങ്കാളികൾ ആയി. ഇതിന്റെ ഒരു ക്യാമ്പ് തന്നെ തിരുവനന്തപുരം എസ്.സി.ഇ.ആർ.ടി. യിൽ സംഘടിപ്പിച്ചു.
ഇത് ചരിത്രമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Follow us on

Related News