പ്രധാന വാർത്തകൾ
പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരംഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾഎഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾപിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാംസംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായികണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

Oct 13, 2023 at 5:30 pm

Follow us on

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം 17,820/-രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഉയർന്ന പ്രായപരിധി 45 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദി ക്കുന്നതാണ്. അപേക്ഷകർ പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഒക്ടോബർ 25. അപേക്ഷാഫീസ് : ജനറൽ – 50/-രൂപ, എസ്.സി./എസ്.ടി./പി.എച്ച്. – 25/- രൂപ.
ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 2023 ഒക്ടോബ‍ർ 28ന് സ‍ർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്.
അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കായി സർവ്വകലാശാല വെബ്സൈറ്റ് (http://ssus.ac.in) സന്ദർശിക്കുക.

Follow us on

Related News