പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

Oct 12, 2023 at 4:45 pm

Follow us on

തിരുവനന്തപുരം:2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 26/10/23, 20 രൂപ ഫൈനോടുകൂടി 02/11/2023, പ്രതിദിനം 5 രൂപ അധിക ഫൈനോടെ 09/1/2023 , 600 രൂപ സൂപ്പർ ഫൈനോടുകൂടി 16/11/2023 തീയതി വരെയും ഫീസ് അടയ്‌ക്കാം

വിഎച്ച്എസ്ഇ പരീക്ഷാ
🔵ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷാ നടത്തിപ്പിനുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. വിജ്ഞാപനം http://vhsems.kerala.gov.in ൽ ലഭ്യമാണ്. തിയറി പരീക്ഷകൾ 2024 മാർച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും. രണ്ടാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 16 മുതലും രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 22 മുതലും ആരംഭിക്കും. ഒന്നാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 27 ന് ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും 20 രൂപ പിഴയോടുകൂടി നവംബർ രണ്ടു വരെയും 20 രൂപയോടൊപ്പം ദിനംപ്രതി 5 രൂപ ഫൈനോടുകൂടി നവംബർ ഒമ്പതു വരെയും 600 രൂപ സൂപ്പർ ഫൈനോടുകൂടി നവംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫീസുകൾ ‘0202-01-102- 93- VHSE Fees’ എന്ന ശീർഷകത്തിൽ അടയ്ക്കാം. അപേക്ഷാ ഫോമും പരീക്ഷാ സംബന്ധിച്ച് റ്റു വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

Follow us on

Related News