പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

അധ്യാപക പരിശീലന പരിപാടികൾ പരിഷ്‌കരിക്കും: പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് പ്രകാശനം ചെയ്തു

Oct 9, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി ഐഎഎസിന് നൽകിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രീസ്കൂള്‍ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും എന്നീ രണ്ട് മേഖലകളിൽ സംസ്ഥാനത്ത് ആദ്യമായാണ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചിരിക്കുന്നത്. അധ്യയനത്തിന്റെ സർവ്വ മേഖലകളിലും ഗുണനിലവാര പരിശോധന ഉണ്ടാകുന്നത് പൊതുവിദ്യാഭ്യാസ ധാരയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ല മൂല്യനിർണയം. വിദ്യാഭ്യാസ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് അധ്യാപക സമൂഹമാണ്. അവരുടെ സേവനപൂർവ്വ, സേവനകാല വിദ്യാഭ്യാസം ഏറെ പ്രാധാന്യത്തോടുകൂടിയാണ് പരിഗണിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപക സമൂഹവും മാറേണ്ടത് അനിവാര്യമാണ്. അവരുടെ പരിശീലന പരിപാടികൾ കാലാനുസൃതമായി പരിഷ്‌കരിക്കും.


ലോകമാകെതന്നെ സാങ്കേതികവിദ്യയുടെ വ്യാപനത്തോടുകൂടി അറിവിന്റെ സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. ഓരോ വ്യക്തിക്കും സ്വന്തം കഴിവിനും അഭിരുചിക്കുമനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാനും അത് സ്വന്തം സമയത്തിനനുസരിച്ച് പൂർത്തീകരിക്കാനുമുള്ള ഈ മേഖല തുറന്നു തരുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് അടിത്തറ പാകിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്ന് സാക്ഷരതാ പ്രസ്ഥാനമാണ്. സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കാനും വൈവിധ്യവൽക്കരിക്കാനും കാലം ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള കോഴ്‌സുകൾ ഡിസൈൻ ചെയ്യാനും ഇതുവഴി കഴിയും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രധാന ഏജൻസിയായ സ്‌കോൾ കേരളയ്ക്കും ഈ മേഖലയിൽ വലിയ സംഭാവനകൾ നൽകാൻ കഴിയും. നാടിന്റെ വളർച്ചയ്ക്ക് എല്ലാ കാലത്തും സംഭാവനകൾ നൽകിയ വായനശാലകളെ ജനകീയ സർവ്വകലാശാലകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഈ ഏജൻസികൾക്ക് കഴിയുമോ എന്ന് കൂടി പരിശോധിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടർവിദ്യാഭ്യാസത്തിനുവേണ്ടി ഇടതുപക്ഷ മുന്നണി സർക്കാർ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുകയുണ്ടായി. ഇതേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്‌കോൾ കേരളയും സജ്ജമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News