തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിപ്പ് അനുസരിച്ച് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരിയിൽ ആരംഭിച്ച് ഏപ്രിൽ മാസത്തിലാണ് അവസാനിക്കുന്നത്. 55 ദിവസത്തോളം നീണ്ടു നിൽക്കുന്ന ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 10വരെയാണ് നടക്കുക. ഇതിന്റെ വിശദമായി തീയതികളും സമയവും അടങ്ങിയ ടൈം ടേബിൾ
വൈകാതെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ http://cbse.gov.in, http://cbse.nic.in എന്നിവയിൽ പരിശോധിക്കാം.

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന്...