തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. പ്രവേശന കാലയളവിൽ ഒരു വർഷത്തേക്ക് പഠനത്തിനാവശ്യമായ ട്യൂഷൻ ഫീസുകളിൽ ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്. വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. ഈ വർഷത്തെ സ്കോളർഷിപ്പിന് നവംബർ 30വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. https://www.wgtn.ac.nz/scholarships/current/tongarewa-scholarship
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...