കൊച്ചി:പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും, സമഗ്രശിക്ഷാ കേരളയുടേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സികിൽ ഷെയർ പരിപാടിയിൽ എറണാകുളം ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയായ ”ഹൃദ്യ”ത്തിന് തുടക്കമായി. പദ്ധതി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിദ്യാർത്ഥികളാണ് പ്രൊജക്ട് തയ്യാറാക്കിയത്. സ്കൂൾ മാനേജർ ടി.എസ് അമീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ജൂലി ഇട്ടിയേക്കാട്ട് സ്വാഗതവും വാർഡ് കൗൺസിലർ ഫൗസിയ അലി മുഖ്യ പ്രഭാഷണവും നടത്തി.
എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ മെർലിൻ ജോർജ് പദ്ധതി വിശദ്ധീകരണവും ബി.ആർ.സി ട്രെയിനർ ജിനു ജോർജ് ആശംസകളും അർപ്പിച്ചു. സി.എസ്.ഇ വിദ്യാർത്ഥികളായ മെഹറിൻ മജു , മുഹമ്മദ് അസ്ലം കെ.എഫ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയുടെ അവതരണം നടത്തി.
സ്റ്റാഫ് സെക്രട്ടറി ബിഹേഷ് ഇ ആർ
നന്ദി പറഞ്ഞു. ജനോപകാരപ്രദമായ
പദ്ധതി അവതരിപ്പിച്ച കസ്റ്റമർ സർവ്വീസ് എക്സ്ക്യൂട്ടിവ് വിദ്യാർത്ഥികളായ മെഹറിൻ മജു, മുഹമ്മദ് അസ്ലം, നസീം ടി.എൻ, മൂസിന പി. ച്ച്
തുടങ്ങിയവർക്ക് എം.എൽ എ മാത്യു കുഴൽനാടൻ പുരസ്ക്കാരം വിതരണം ചെയ്തു