പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

Oct 3, 2023 at 11:30 pm

Follow us on

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിക്കായി (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്ത ഭടൻമാരുടെയോ മരണമടഞ്ഞ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ ആശ്രിതർ, അവകാശി/വിധവ എന്നിവർക്ക് അപേക്ഷിക്കാം. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. നവംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് ലഭിക്കുക.

ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും 2750 വീതം 5500 പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. https://ksb.gov.in ലൂടെ അപേക്ഷ നൽകാം. സ്കോളർഷിപ്പിന്റെ കാലാവധി അപേക്ഷകർ തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ കാലാവധിയെ ആശ്രയിച്ചിരിക്കും. കോഴ്‌സുകൾ AICTE/UGC അംഗീകാരം ഉള്ളവയാകണം. സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുള്ള ബിരുദാനന്തര കോഴ്സുകൾ എംബിഎയും എംസിഎയും മാത്രമാണ്. സ്കോളർഷിപ്പ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപേക്ഷക വിവരങ്ങളും കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News