കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകൾ

Sep 30, 2023 at 4:00 pm

Follow us on

തിരുവനന്തപുരം:കാഴ്ച പരിമിതർക്കായുള്ള വഴുതക്കാട്ടെ സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം. ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം.

ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം.
ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. ഈ രണ്ട് തസ്തികയിലും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184

Follow us on

Related News