തിരുവനന്തപുരം: ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി .
കുടുംബത്തിലെ ഒറ്റ പെൺകുട്ടി ആയിരിക്കുകയും , സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷയിൽ ആദ്യത്തെ അഞ്ചു വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെ വിജയം നേടുകയും, 11, 12 ക്ലാസുകളിൽ ഇപ്പോൾ പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്നവരാകണം.
കഴിഞ്ഞവർഷത്തെ സ്കോളർഷിപ്പ് പുതുക്കുന്നതിന് പതിനൊന്നാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ള വർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷകൾ സ്കൂൾ അധികാരികൾ പരിശോധിച്ച് അർഹരായവരുടെ പട്ടിക ഒക്ടോബർ 25 നകം സി.ബി.എസ്.ഇ ക്ക് നൽകണം.ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റിൽ പരിശോധിക്കുക.
ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ തടസ്സമില്ല.
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://www.cbse.gov.in/cbsenew/scholar.html എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.