തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ , ഒബിസി, എസ് സി, എസ് ടി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലായി ആകെ 450 ഒഴിവുകളുണ്ട്. കേരളത്തിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം, കൊച്ചിഓഫീസുകളിലായി 16 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമനം ലഭിക്കും. ദേശീയ തലത്തിൽ നടത്തുന്ന പ്രിലിമിനറി, മെയിൻസ് പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം 47849 രൂപ ശബളം ലഭിക്കും.20-28 നും പ്രായമുള്ളവർക്ക് കമ്പ്യൂട്ടർ പരിഞ്ഞാനമുള്ളവർക്കും 50 ശതമാനം മാർക്കിൽ ബിരുദമുള്ളവർക്കുo അപേക്ഷിക്കാം. എസ് സി ,എസ് ടി, പി .ഡബ്ല്യൂ. . ഡി. തുടങ്ങിയവർക്ക് പാസ്സ് മാർക്ക് മതിയാകും. അപേക്ഷ ഫീസ് 450 രൂപയും+ ജി എസ് ടി . എസ് സി /എസ് ടി വിമുക്തഭടന്മാർക്ക് 50 രൂപയാണ്. ഒക്ടോബർ നാലുവരെ അപേക്ഷിക്കാം.