തിരുവനന്തപുരം: ഈ വർഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ഈ മാസം നടത്താനിരുന്ന പരീക്ഷയാണ് നിപ്പ വ്യാപനത്തെ തുടർന്ന് നീട്ടിയത്. ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതും.
ഇതിൽ കോഴിക്കോട് നിന്നുള്ളവർ നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിൽ തന്നെയാണ്. ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ടൈം ടേബിൾ താഴെ.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...