പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

Sep 13, 2023 at 10:00 am

Follow us on

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 2000 ഒഴിവുകളാണ് ഉള്ളത്. ബിരുദം, അവസാന വർഷ വിദ്യാർത്ഥികൾ, മെഡിക്കൽ /എഞ്ചിനീയറിങ് / സിഎ / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. എന്നാൽ മുൻപ് 4 തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല. ഒബിസി , ഭിന്ന ശേഷി ഉദ്യോഗാർത്ഥികൾക്ക് 7 തവണയാണ് പരിധി. പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഈ വ്യവസ്ഥ ബാധകമല്ല. 21നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 36000 – 63840 രൂപയാണ്. അപേക്ഷിക്കുന്നവരിൽ നിന്നും പ്രിലിമിനറി മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കുക. പ്രിലിമിനറിക്ക് കേരളത്തിൽ കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, പാലക്കാട് ,തൃശൂർ, കൊച്ചി ,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയയിടങ്ങളിലും മെയിനിന് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലുമായിരിക്കും പരീക്ഷ കേന്ദ്രങ്ങൾ. അപേക്ഷാഫീസ് 750 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷി അപേക്ഷകർക്ക് ഫീസില്ല. അപേക്ഷകൾ അയക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് https://banksbi/careers, https://sbico.in/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News