കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജ്യുക്കഷൻ ഡെപ്യൂട്ടി ഡയറക്ടർ(ഇ-ലേണിംഗ് ആന്റ് ടെക്നിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. പൊതുവിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ മൂന്നു വർഷം വരെ ദീർഘിപ്പിച്ചേക്കാം. യോഗ്യത യു.ജി.സി ഒ.ഡി.എൽ/ഒ.എൽ റഗുലേഷൻ 2020 പ്രകാരം. യു.ജി.സി റഗുലേഷൻ 2018 പ്രകാരം അസോസിയേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മോഡ്യൂൾ ഡവലപ്മെന്റ്, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുടെ ടെക്നിക്കൽ കോ-ഓർഡിനേഷനിൽ പ്രവൃത്തിപരിചയത്തോടെയുള്ള ഈ ലേണിംഗ് വൈദഗ്ധ്യം ഉണ്ടായിരിക്കണം.
പ്രതിമാസം സഞ്ചിത നിരക്കിൽ 60000 രൂപയാണ് വേതനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അവസാന തീയതി സെപ്റ്റംബർ 16. പ്രായം, വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ http://.mgu.ac.in