തിരുവനന്തപുരം:ഇന്ത്യൻ നേവിയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിലുള്ള ട്രേഡ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, കാർപെന്റർ, മെഷിനിസ്റ്റ്, പ്ലംബർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ. 18000 മുതൽ 56900 രൂപവരെയാണ് ശമ്പളം. പ്രായം 18നും 25നും ഇടയിൽ. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 25വരെ അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് http://andaman.gov.in
http://ncs.gov.in , http://indiannavy.nic. in സന്ദർശിക്കുക.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...