തിരുവനന്തപുരം:സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദിഷ്ട ഫോമിൽ ഒക്ടോബർ 31ന് മുമ്പോ പുതിയ കോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ അപേക്ഷ നൽകണം. അപേക്ഷ വിദ്യാർഥി/വിദ്യാർഥിനി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ഐ.എഫ്.എസ്.സി സഹിതം), വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും
തിരുവനന്തപുരം: നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...








