തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്റെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://hscap.keralà.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 9മുതൽ വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷനായി അപേക്ഷ നൽകാം.
വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്കാണ് അവസരം. 20ന് വൈകിട്ട് 4വരെ അപേക്ഷ സമർപ്പിക്കാം.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷിക്കുമ്പോൾ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ 21ന് പുലർച്ചെ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം 21ന് രാവിലെ 10മുതൽ വിദ്യാർത്ഥികൾ അലോട്മെന്റ് ലഭിച്ച സ്കൂളിൽ ഹാജരായി പ്രവേശനം നേടണം. ഈ സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിക്കും.