തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് ഇല്ല പകരം സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം പൂർത്തീകരിക്കും. 16,17 തീയതികളിൽ നടക്കുന്ന രണ്ടാം ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കുകയും പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയാകും. പ്രവേശനം ആഗസ്ത് 21 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...