പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ പ്രോഗ്രാമിങ് ഓഫീസർ

Aug 8, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത. എച്ച്.ടി.എം.എൽ, സി.എസ്.എസ്, Javascript (JQuery, Familiarity with ReactJS ൽ പരിജ്ഞാനം അഭികാമ്യം) പി.എച്ച്.പി (ലാറവെൽ ഫ്രെയിംവർക്കിനെ കുറിച്ചുള്ള അറിവ് അഭികാമ്യം) എന്നിവയിൽ സാങ്കേതിക പരിജ്ഞാനം വേണം. പ്രതിമാസ വേതനം 32,560 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും ഡോക്യൂമെന്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 14ന് വൈകീട്ട് 4നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലേക്ക് അയയ്ക്കണം.

Follow us on

Related News