പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വിഞ്ജാപനം നാളെ

Jul 26, 2023 at 8:00 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ അവസാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നുണ്ട്. കൂടുതൽ അപേക്ഷകർ ഉള്ളത് മലപ്പുറം ജില്ലയിൽ നിന്നാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷവും സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിലാണ് മൂന്നാം അലോട്ട്മെന്റ് വരുന്നത്. വിവിധ ജില്ലകളിൽ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് മന്ത്രിസഭായോഗം കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ തുടർനടപടിയായാണ് നാളെ മൂന്നാം അലോട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തു വരിക.

Follow us on

Related News