പ്രായോഗിക പരീക്ഷ 25ന്, ഡ്രൈവിങ് ടെസ്റ്റ്, മാറ്റിവെച്ച പ്രമാണ പരിശോധന:പി.എസ്.സി. വാർത്തകൾ

Jul 22, 2023 at 9:42 am

Follow us on

തിരുവനന്തപുരം: പി.എസ്.സിയിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/2021) തസ്തികയിലേക്ക് ജൂലൈ 25ന് രാവിലെ 7.30 മുതൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രായോഗിക പരീക്ഷ നടത്തും. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തbഅഡ്മിഷൻ ടിക്കറ്റ്, യോഗ്യത തെളിയിക്കുന്നപ്രമാണങ്ങൾ, കമീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2546294.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 210/2021) തസ്തികയിലേക്ക് ജൂലൈ
25 മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തും.
ഉദ്യോഗാർഥികൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന സ്ഥലത്തും സമയത്തും ഡ്രൈവിങ് ലൈസൻസ് ആൻഡ് പർട്ടിക്കുലേഴ്സ്, ബാഡ്ജ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2546440.

മാറ്റിവെച്ച പ്രമാണ പരിശോധന
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ-സംസ്കൃതം (സാഹിത്യം) (കാറ്റഗറി നമ്പർ 281/2019) തസ്തികയുടെ മാറ്റിവെച്ച പ്രമാണ പരിശോധന ജൂലൈ 24ന് പി.എ
സ്.സി ആസ്ഥാന ഓഫിസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ബന്ധപ്പെടുക 0471 2546324.

Follow us on

Related News