കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തുന്നു. പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 20000 രൂപ. ബി.എസ്.സി എം.എൽ.ടി ബിരുദവും പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത.താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, അധിക യോഗ്യത എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൻറെയും അസ്സലും പകർപ്പുകളും സഹിതം നാളെ(ജൂലൈ 21) ഉച്ചഴിഞ്ഞ് 2.30ന് സർവകലാശാലാ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലെ എഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...