SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ക്ലറിക്കൽ അസിസ്റ്റന്‍റ്
തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ശമ്പളസ്കെയില്‍ 26500-60700-(revised). നിലവിലുള്ള ഒരൊഴിവിലേക്കാണ്
അന്യത്രസേവന വ്യവസ്ഥയിൽ നിയമനം. താത്പര്യമുള്ള സർവ്വകലാശാല, സെക്രട്ടേറിയറ്റ്, പി.എസ്സ്.സി, മറ്റു സര്‍ക്കാര്‍ വകുപ്പുകളിൽ
സമാന തസ്തികയിലും ശമ്പളസ്കെയിലിലും സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഉചിത മാർഗ്ഗേണ, കെ. എസ്. ആർ. റൂൾ 144 പ്രകാരമുള്ള പ്രഫോര്‍മയും ബയോഡാറ്റയും സഹിതം രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ്. പി. ഒ., തൃശൂർ-680 596 എന്ന വിലാസത്തിൽ 25.07.2023 ന് മുൻപായി ലഭിക്കേണ്ടതാണ്.