പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഈ വർഷം 500 പ്രീ-സ്‌കൂളുകൾ മാതൃക പ്രീ-പ്രൈമറികളാക്കും: മന്ത്രി വി.ശിവൻകുട്ടി

Jun 30, 2023 at 3:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രീ- പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖലയിലെ ശാക്തീകരണത്തിന് നൂതനവും നവീനവുമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മാതൃഭാഷയിലധിഷ്ഠിതമായ ശാസ്ത്രീയവും മികവുറ്റതുമായ പ്രീ-സ്കൂൾ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.വൈവിധ്യമാർന്ന സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് കഥോത്സവം പൂർത്തിയാക്കുക. കഥ പറച്ചിൽ , കഥ വായന , കഥാവതരണം എന്നിവയുടെ വ്യത്യസ്ത സംസ്കാരം വീട്ടിലും പ്രീ- സ്കൂളിലും സൃഷ്ടിക്കുക എന്നത് കഥോത്സവത്തിന്റെ പ്രധാന ലക്ഷ്യമാണന്ന് മന്ത്രി സൂചിപ്പിച്ചു. കുട്ടികളിൽ മികച്ച ഭാഷാ വികാസം ഉറപ്പിച്ച് മറ്റ് വികാസ മേഖലയിലെ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും കഥോത്സവം സഹായകരമാവും. പ്രീ – പ്രൈമറി കാലഘട്ടത്തിൽ കുട്ടികൾ ആർജിക്കുന്ന ശാരീരിക മാനസിക ശേഷികളുടെ വികാസമാണ് തുടർന്നങ്ങോട്ടുള്ള പഠനത്തെ ബലപ്പെടുത്തുന്നത്. കേരളത്തിലെ പ്രീ-പ്രൈമറി മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാകുകയാണ്. ഇതിനകം തന്നെ സംസ്ഥാനത്തെ 650 പ്രീ -പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ -പ്രൈമറി സ്‌കൂളുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഈ അക്കാദമിക വർഷാവസാനത്തോടെ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി 500 പ്രീ -പ്രൈമറി സ്‌കൂളുകളെക്കൂടി മാതൃകാ പ്രീ-സ്‌കൂളുകളാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ നന്മകൾ കുഞ്ഞുങ്ങളിലൂടെ തന്നെ ആരംഭിക്കേണ്ടതുണ്ടെന്നും, സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖല കൂടുതൽ ഉന്നതിയിലേക്ക് വ്യാപിപ്പിക്കുവാൻ കഥോത്സവം പോലുള്ള പരിപാടികൾ കൊണ്ട് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.

\"\"

പട്ടം ,ഗവ.ജി എച്ച് എസ് എസ് ൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. സ്കൂൾ അവധി ദിനത്തിലും സ്കൂളിൽ പോകാൻ കരഞ്ഞ ഇതേ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥിനി ആദി കർപ്പൂരികയെ മന്ത്രി അഭിനന്ദിക്കുകയും മിഠായി, കഥാപുസ്തകം, എന്നിവ സമ്മാനമായി നൽകുകയും ചെയ്തു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ ആർ സുപ്രിയ സ്വാഗതം പറഞ്ഞു. കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി കെ രാജു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയ് ആർ പി , ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് ജവാദ് , ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ് , ഡയറ്റ് പ്രതിനിധി ഗീത നായർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ അനൂപ് നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കഥോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം ഉണ്ടായി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വ്യത്യസ്ത കഥാവതരണങ്ങൾ നടത്തി. ജൂൺ 30 മുതൽ ജൂലൈ ആദ്യവാരം ഒരാഴ്ചക്കാലം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറികളിൽ കഥോത്സവം അരങ്ങേറും.

\"\"

Follow us on

Related News